
മാന്നാർ: കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റി കൺവെൻഷൻ കോൺഗ്രസ് രാഷ്ട്രീയ കാര്യയസമതിയംഗം ജോൺസൺ ഏബ്രഹം ഉദ്‌ഘാടനം ചെയ്തു. മധുപുഴയോരം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബുദൾ ലത്തീഫ്, ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ, സണ്ണി കോവിലകം ,സുജിത് ശ്രീരംഗം, അഡ്വ.കെ.വേണുഗോപാൽ, ടി.കെഷാജഹാൻ, ടി.എസ് ഷെഫീക്ക്, അജിത്ത് പഴവൂർ, ഹരികുട്ടംപേരൂർ, കെ.ബാലസുന്ദരപ്പണിക്കർ, വൽസല ബാലകൃഷ്ണൻ, കെ.സി പുഷ്പലത, ചിത്ര എം.നായർ, രാധാമണി ശശീന്ദ്രൻ, സന്തോഷ് കുമാർ, സജി മെഹബൂബ്, അനിൽ മാന്തറ, പി.ബി.സലാം, പ്രദീപ് ശാന്തിസന്ദനം, അൻസിൽ അസീസ്, ആഷിക് മാന്നാർ എന്നിവർ സംസാരിച്ചു.