ചേപ്പാട് : വെട്ടികുളങ്ങരദേവി ക്ഷേത്രത്തിൽ ചേപ്പാട് കിഴക്ക് 1064 ാം നമ്പർ എൻ.എസ്.എസ് കരയോഗം , ചേപ്പാട് കന്നിമേൽ1047 നമ്പർ കരയോഗം ,ഗ്രാമസേവസമാജം എന്നിവയുടെ നേതൃത്വത്തിൽ ചതുശ്ശത വഴിപാട് ഇന്ന് നടക്കും. കായംകുളം രാജാവിനുവേണ്ടി യുദ്ധത്തിനുപോയ നായർ പടയാളികൾ യുദ്ധം വിജയിച്ച് എല്ലാവരും തിരികെ വരുന്നതിന് ചതുശ്ശതവഴിപാട് നടത്തി ദേവീക്കു വേണ്ടി നേദിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് വഴിപാട് നടത്തിവരുന്നത്.