
ചേർത്തല:പരുത്തിയിൽ നിന്ന് നൂലുണ്ടാക്കി വസ്ത്രങ്ങൾ നെയ്യുന്നതിനു മുന്നേ നാട്ടിൽ വസ്ത്രങ്ങൾ ഉണ്ടാക്കിയവരുടെ പേരാണ് പത്മശാലിയരെന്ന് മന്ത്രി പി.പ്രസാദ്.കേരള പത്മശാലിയ സംഘം വനിതാ വിഭാഗം ചേർത്തല അമ്പലപ്പുഴ–താലൂക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. താലൂക്ക് വനിതാ പ്രസിഡന്റ് എസ്.സീജ അദ്ധ്യക്ഷത വഹിച്ചു.കെ.പി.വി.എസ് സംസ്ഥാന പ്രസിഡന്റ് ഗീത കൊമ്മേരി ,കെ.പി.എസ് സംസ്ഥാന പ്രസിഡന്റ് പി.വിശ്വംഭരൻ പിള്ള,സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ബാബു,താലൂക്ക് വനിതാ സെക്രട്ടറി അജിതകുമാരി,താലൂക്ക് പ്രസിഡന്റ് ഒ.എൻ.മോഹനൻ,സെക്രട്ടറി എസ്.കണ്ണൻ,സംസ്ഥാന കമ്മിറ്റി അംഗം എസ്.നാരായണൻകുട്ടി ,താലൂക്ക് വൈസ് പ്രസിഡന്റ് രാധാമണി,ട്രഷറർ ശ്രീദേവി,ജി.ശശിധരൻ പിള്ള,ജോയിന്റ് സെക്രട്ടറി ഉഷാദേവി എന്നിവർ സംസാരിച്ചു.ചേർത്തല വടക്കേ അങ്ങാടിയിൽ നിന്ന് പ്രകടനത്തോടെയാണ് പ്രവർത്തകർ സമ്മേളന നഗരിയിൽ എത്തിച്ചേർന്നത്.