photo

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ഡി.ജി കേരള പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് സാങ്കേതിക വിദ്യാപരിശീലനം നൽകി.പള്ളിപ്പുറം എൻജിനിയറിംഗ് കോളേജ് നാഷണൽ സർവീസ് സ്‌കീം വിഭാഗത്തിന്റെ സഹായത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്. ഗ്രാമവാസികളിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാത്തവർ ആരൊക്കെയെന്നറിയാൻ ആദ്യഘട്ടത്തിൽ സർവ്വേ നടത്തിയിരുന്നു. ഇതിൽനിന്ന് ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തിയാണ് പരിശീലനം നൽകിയത്. സ്മാർട്ട്‌ഫോൺ ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചായിരുന്നു പരിശീലനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്,വൈസ് പ്രസിഡന്റ് ഷിൽജ സലിം, സെക്രട്ടറി ജെ.സന്തോഷ്,എസ്.സോജിത്ത്,വി.എം.രതീഷ് എന്നിവർ നേതൃത്വം നൽകി.