ആലപ്പുഴ: അടുത്തകാലത്തൊന്നും കാണാത്ത പോരാട്ടം. ഫെനലിന്റെ പ്രതീതി സൃഷ്ടിച്ച് ഹീറ്റ്സ് മത്സരങ്ങൾ. എഴുപതാം നെഹ്റുട്രോഫി ജലമേള കണ്ടിറങ്ങിയ ഓരോ വള്ളംകളി പ്രേമിക്കും ഒരേമനസോടെ പറയാനുണ്ടായിരുന്നത് ഈ ഒരൊറ്റക്കാര്യം. സമയക്രമം പാലിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും സംഘാടകരും മികവ് തെളിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച വള്ളംകളി സമയം തെറ്റി നടത്തുന്നതിന്റെ പോരായ്മകളൊന്നും പ്രകടമായിരുന്നില്ല. എഴുപത് ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഇരുകരകളിലുമായി ആയിരക്കണക്കിന് ജലോത്സവപ്രേമികളാണ് പുന്നമടയിലെത്തിയത്. ടിക്കറ്റെടുത്തവരെ കടത്തിവിടുന്നതിൽ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തി.
ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരം ഫോട്ടോ ഫിനിഷിന്റേതായിരുന്നു. വിജയി ആരെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാനാവാത്ത അവസ്ഥ. നാലു വള്ളങ്ങൾ മാറ്റുരച്ച ഫൈനലിൽ 4.29.785 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫിയിൽ മുത്തമിട്ടത്.
പി.വി മാത്യു, ബൈജു കുട്ടനാട് എന്നിവർ നേതൃത്വം നൽകിയ വി.ബി.സി കൈനകരി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാർ, അനിൽകുമാർ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ.ജി.എബ്രഹാം, ബിനു ഷാജി എന്നിവർ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ നാലാംസ്ഥാനത്തെത്തി.
ഒന്നാം സ്ഥാനക്കാർ
ചുണ്ടൻ ഫൈനൽ
കാരിച്ചാൽ ചുണ്ടൻ
ഫിനിഷ് ചെയ്ത സമയം: 4.29.785
ക്ലബ്: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ക്യാപ്റ്റൻ: അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി
..........
ലൂസേഴ്സ് ഫൈനൽ
തലവടി ചുണ്ടൻ
ഫിനിഷ് ചെയ്ത സമയം: 4.34.10
ക്ലബ്: യു ബി സി കൈനകരി
ക്യാപ്റ്റൻ: പത്മകുമാർ പുത്തൻപറമ്പിൽ, രാഹുൽ പ്രകാശ്
...................
സെക്കൻഡ് ലൂസേഴ്സ് ഫൈനൽ
വലിയ ദിവാൻജി
ഫിനിഷ് ചെയ്ത സമയം: 04.56.82
ക്ലബ്: ചങ്ങനാശ്ശേരി ബ്ലോക്ക് ക്ലബ്
ക്യാപ്റ്റൻ: സണ്ണി ഇടിമണ്ണിക്കൽ, ബൈജപ്പൻ ആന്റണി ജോസഫ്
.............
തേഡ് ലൂസേഴ്സ് ഫൈനൽ
ആയാപറമ്പ് പാണ്ടി
ഫിനിഷ് ചെയ്ത സമയം: 5.37.24
ക്ലബ്: മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്
ക്യാപ്റ്റൻ: ഉല്ലാസ് ബാലകൃഷ്ണൻ, ജോഷി വർഗീസ്
............
ഇരുട്ടുകുത്തി എ ഗ്രേഡ്
മൂന്നുതൈക്കൽ
ഫിനിഷ് ചെയ്ത സമയം: 4.51.24
ക്ലബ്: താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്, മുളവുകാട്
ക്യാപ്റ്റൻ: കെ.ആർ. രതീഷ്
......................
ഇരുട്ടുകുത്തി ബി ഗ്രേഡ്
ജേതാക്കൾ: തുരുത്തിപ്പുറം
ഫിനിഷ് ചെയ്ത സമയം: 4.56.23
ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്, എറണാകുളം
ക്യാപ്റ്റൻ: എ.വി. വിജിത്ത്, ആന്റണി ഷെഫിൻ
...................................
ഇരുട്ടുകുത്തി സി ഗ്രേഡ്
ജേതാക്കൾ: ഇളമുറത്തമ്പുരാൻ പമ്പാവാസൻ
ഫിനിഷ് ചെയ്ത സമയം: 4.59.23
ക്ലബ്: ബി.ബി.സി. ഇല്ലിക്കൽ, ഇരിഞ്ഞാലക്കുട
ക്യാപ്റ്റൻ: സി.എസ്. പ്രശാന്ത്, പി.എസ്. ഹരീഷ്
.................
വെപ്പ് എ ഗ്രേഡ്
ജേതാക്കൾ: അമ്പലക്കടവൻ
ഫിനിഷ് ചെയ്ത സമയം: 4.39.50
ക്ലബ്: ന്യൂ കാവാലം ആൻഡ് എമിറേറ്റ്സ് ചേന്നംകരി
ക്യാപ്റ്റൻ: മാസ്റ്റർ ഹൃത്വിക് അരുൺ, കെ.ജി. ജിനു
.................
വെപ്പ് ബി ഗ്രേഡ്
ജേതാക്കൾ: ചിറന്മേൽ തോട്ടുകടവൻ
ഫിനിഷ് ചെയ്ത സമയം: 5.31.44
ക്ലബ്: എസ്.എസ്.ബി.സി. വിരിപ്പുകാല, കുമരകം
ക്യാപ്റ്റൻ: അഭിജിത്ത് വിശ്വനാഥ്, ബിനോയ്
................
ചുരുളൻ
മൂഴി
ഫിനിഷ് ചെയ്ത സമയം: 5.19.95
ക്ലബ്: ഐ.ബി. ആർ.എ. കൊച്ചിൻ
ക്യാപ്റ്റൻ: പി.എം. അഭിഷേക്, ആന്റണി തോമസ്
................
തെക്കനോടി തറ(വനിതകൾ)
ദേവസ്
ഫിനിഷ് ചെയ്ത സമയം: 5.41.44
ക്ലബ്: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, പുന്നമട
ക്യാപ്റ്റൻ: ട്രീസ ജേക്കബ്, ശ്രീലക്ഷ്മി ജയപ്രകാശ്
........
തെക്കനോടി കെട്ട്(വനിതകൾ)
പടിഞ്ഞാറേപറമ്പൻ
ഫിനിഷ് ചെയ്ത സമയം: 6.56.03
ക്ലബ്: യംഗ്സ്റ്റാർ ബോട്ട് ക്ലബ,് താമല്ലാക്കൽ (നോർത്ത്)
ക്യാപ്റ്റൻ: എസ്. സുകന്യ, എം. മഹേഷ്