കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 3-ാംനമ്പർ നാരകത്ര ശാഖയുടെ 96-ാംമത് വാർഷിക പൊതുയോഗം ഇന്ന് നടക്കും .രാവിലെ 10.30ന് ശാഖ ശ്രിനാരായണ ദർശന പഠന കേന്ദ്രത്തിൽ ചേരുന്ന യോഗം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.പി.റെജി അദ്ധ്യക്ഷനാകും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എം.പി.പ്രമോദ് സംസാരിക്കും. ശാഖ സെക്രട്ടറി പി. ആർ.ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എ. ജി പ്രകാശൻ നന്ദിയും പറയും.