ആലപ്പുഴ : ജലോത്സവം കാണാനെത്തിയ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. പോഞ്ഞിക്കരയിലുള്ള പവലിയന്റെ ഭാഗത്ത് കാഴ്ചക്കാരായി എത്തിയ 10ൽ അധികം യുവാക്കളാണ് പരസ്പരം തമ്മിലടിച്ചത്. പൊലീസ് എത്തിയപ്പോൾ യുവാക്കൾ സ്ഥലം വിട്ടു. ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.