മാവേലിക്കര:ഓണാട്ടുകര സാഹിതി സർഗ്ഗവസന്തം പതിനൊന്നാം പതിപ്പ് കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻപിള്ള അനുസ്മരണം ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ മകൻ സി.അംബുജാക്ഷൻനായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.മധു ഇറവങ്കര അദ്ധ്യക്ഷനായി. ഡോ.ഏവൂർ മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ ഛായാചിത്രം ആർട്ടിസ്റ്റ് പ്രസാദ് ദൊരസ്വാമിയിൽ നിന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് ഡോ.മധു ഇറവങ്കര സ്വീകരിച്ചു. ചിത്രകാരൻ പ്രസാദ് ദൊരസ്വാമിയെ ജോയിന്റ് സെക്രട്ടറി ശശികുമാർ മാവേലിക്കര ആദരിച്ചു. കാവ്യം സുഗേയം കാവ്യാഞ്ജലിയിൽ ഡോ.എൽ.ശ്രീരഞ്ജിനി മാന്നാർ സ്വന്തം കവിത അവതരിപ്പിച്ചു. പ്രസാദ് ശ്രീധറിന്റെ ഓർമ്മത്തീവ് എന്ന കൃതി പ്രൊഫ.വി.രാധാമണിക്കുഞ്ഞമ്മ വിശകലനം ചെയ്തു. ഡൊണർ അംഗമായ ഡോ.ഉമ്മൻ പി.ഏബ്രഹാമിനെ പ്രോഗ്രാം കോർഡിനേറ്റർ ബിനു തങ്കച്ചൻ പരിചയപ്പെടുത്തി. രക്ഷാധികാരി പ്രൊഫ.മാമ്മൻ വർക്കിയെ ആദരിച്ചു. പ്രോഗ്രാം കൺവീനർ ജോർജ് തഴക്കര, ഡോ. ഉമ്മൻ പി. എബ്രഹാം, പ്രസാദ് ശ്രീധർ എന്നിവർ സംസാരിച്ചു.