photo

ചേർത്തല:തീരദേശ ജനതയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി നിർവാക സമിതി മുൻ അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.കടൽ ഭിത്തി നിർമ്മാണം എത്രയും വേഗം നടപ്പിലാക്കുക, താറുമാറായി കിടക്കുന്ന തീരദേശ റോഡുകൾ ഉടൻ പുനർനിർമാണം നടത്തുക, വീട് നഷ്ടപ്പെട്ട മുഴുവൻ പേർക്കുംഅടിയന്തര ധനസഹായം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് സിങ്ക് തറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ ബി.ബൈജു,അഡ്വ.എസ് ശരത്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്.രഘുവരൻ,കടക്കരപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് തോട്ടാത്തറ,ബ്ലോക്ക് ഭാരവാഹികളായ ഹർഷൻ,എ. പി.ലാലൻ,അർത്തുങ്കൽ മണ്ഡലം പ്രസിഡന്റ് ജോൺ കുട്ടി തുടങ്ങിയവർ പങ്കെടുത്തു.