photo

ചേർത്തല:പതിവ് നടത്തത്തിന് ഇറങ്ങിയ ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു. പാണാവള്ളി 13ാം വാർഡ് തളിയാപറമ്പ് ആനപ്പറമ്പ് എ.എസ്. ബാബുവാണ് (54) മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴരയോടെ പതിവ് നടത്തത്തിനായി വീട്ടിൽ നിന്നും പൂച്ചാക്കലേക്ക് ഇറങ്ങിയപ്പോൾ വീടിന് തെക്ക് ഭാഗത്തെ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം അരൂക്കുറ്റി സാമൂഹ്യ ആരോഗ്യ കേന്ദ്രം മോർച്ചറിയിലേക്ക് മാറ്റി.ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിൽ ഹെഡ്മാസ്റ്ററായി ജോലി ചെയ്തിരുന്നു.കെ.എസ്.ടി.എ അംഗമാണ്.ഭാര്യ: മിനി (സെക്രട്ടറി,കാർഷിക വികസന ബാങ്ക്,വൈക്കം). മക്കൾ: അഭിനന്ദ് ബാബു,അഭിനവ് ബാബു.സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ.