ആലപ്പുഴ: പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പുകളിലെ പദ്ധതികളുടെ ജില്ലാതല അവലോകനവും സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടികളുടെ വിലയിരുത്തലും ഇന്ന് ആലപ്പുഴകളക്ട്രേറ്റ് ഹാളിൽ നടക്കും. മന്ത്രി ഒ.ആർ.കേളുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരെയും എം.എൽ.എമാരെയുമടക്കം പങ്കെടുപ്പിച്ച് രാവിലെ 9.30നാണ് അവലോകനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, പട്ടികജാതി-പട്ടികവർഗ വികസന ഓഫീസർമാർ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും. അടിസ്ഥാന വിവരങ്ങൾ, ഭൂരഹിതർ, ഭവനരഹിതർ, അടിസ്ഥാന സൗകര്യങ്ങൾ, വികസന സാദ്ധ്യതകൾ തുടങ്ങിയവ ചർച്ച ചെയ്യും.