ambala

അമ്പലപ്പുഴ: മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പൊതു പ്രവർത്തകയുമായിരുന്ന ബി.സുലേഖക്ക് ശാന്തി ഭവൻ അന്ത്യാഞ്ജലികൾ അർപ്പിച്ചു. .ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഭൗതിക ശരീരത്തിൽ റീത്തും പുഷ്പാർച്ചനയും നടത്തി. മുൻ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും റിട്ട.ഹൗസിംഗ് ഓഫീസറുമായ പുന്നപ്ര തെക്ക് പഞ്ചായത്ത് കൊടി വീട്ടിൽ ബി.സുലേഖ (70) ശനിയാഴ്ചയാണ് നിര്യാതയായത്. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശാന്തി ഭവന്റെ അഭ്യുദയകാംക്ഷിയും സഹായിയും ആയിരുന്നു നിര്യാതയായ ബി.സുലേഖ.