
ചേർത്തല: കെ.പി.സി.സി സംസ്‌കാര സാഹിതി ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച, ആദരവ്, സ്വീകരണം,സാഹിത്യ സല്ലാപം എന്നിവ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷി എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി.കെ.പി.സി.സി സെക്രട്ടറി എസ്.ശരത്, കൺവീനർ എം.ഡി.വിശ്വംഭരൻ, അഡ്വ.എസ്.രാജേഷ്, ടി.എസ്.രഘുവരൻ,എൻ.ശ്രീകുമാർ,സജി കുര്യാക്കോസ്,സി.എ.ജയശ്രീ എന്നിവർ സംസാരിച്ചു.