ambala

അമ്പലപ്പുഴ : നീർക്കുന്നം പീസ് റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.ഹാഷിം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.സനൽകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു.പഞ്ചായത്തംഗങ്ങളായ യു.എം.കബീർ, റസിയാബീവി, അസോസിയേഷൻ സെക്രട്ടറി കെ.ആർ.ഉണ്ണികൃഷ്ണൻ, രക്ഷാധികാരി ബഷീർ തുണ്ടിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹാഷിം.എ (പ്രസിഡന്റ് ), ജി.ചന്ദ്രശേഖരക്കുറുപ്പ് (വൈസ് പ്രസിഡന്റ് ), കെ.ആർ.ഉണ്ണികൃഷ്ണൻ (സെക്രട്ടറി), യാസിർ തുണ്ടിൽ (ജോയിന്റ് സെക്രട്ടറി), രാധാകൃഷ്ണൻ നായർ (ട്രഷറർ), ബഷീർ തുണ്ടിൽ (രക്ഷാധികാരി).