ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിക്കെത്തിയ കാണികൾക്ക് രുചി വിരുന്നൊരുക്കി കുടുംബശ്രീ. പ്രാതൽ മുതൽ പായസം വരെ സമൃദ്ധമായ വിഭവങ്ങളോടു കൂടിയ ഫുഡ്‌ സ്റ്റാൾ
2.74ലക്ഷം രൂപയുടെ വില്പന നടത്തി. ഫ്രൈഡ് റൈസ്,ചിക്കൻ കറി, കപ്പ, മീൻ കറി,മുളയരി പായസം, പാലട പായസം,ചായ, വിവിധ പലഹാരങ്ങൾ, പ്രഭാത ഭക്ഷണങ്ങൾ,വിവിധ തരം ജ്യൂസുകൾ തുടങ്ങി വൈവിദ്ധ്യമാർന്ന രുചികൾ ഉൾകൊള്ളിച്ചു കൊണ്ടായിരുന്നു ഫുഡ്‌ സ്റ്റാളുകൾ പ്രവർത്തിച്ചത്. നാടൻ വിഭവങ്ങളുടെ മാധുര്യം കാണികളുടെ മനസ്സ് കീഴടക്കി. കുടുംബശ്രീയുടെ ഇത്തവണത്തെ ഫുഡ്‌ സ്റ്റാളുകൾ ആഘോഷത്തിനൊപ്പമുള്ള രുചിവിരുന്നായി.

രാവിലെ മുതൽ വൈകിട്ട് മത്സരം അവസാനിക്കുന്ന വരെയും തിരക്ക് നിറഞ്ഞ ഫുഡ്‌ സ്റ്റാൾ, വൈവിധ്യത്തിലുള്ള വിഭവങ്ങളാൽ ഏവരെയും ആകർഷിച്ചുവെന്ന് കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എസ്.രഞ്ജിത്ത് പറഞ്ഞു