
മുഹമ്മ : മണ്ണഞ്ചേരി തയ്യിൽവെളി ജലാലിയ്യ ജുമുഅ മസ്ജിദ് കമ്മറ്റി സംഘടിപ്പിക്കുന്ന ഇശ്ഖേ മദീന സ്വലാത്ത് വർഷികവും മർഹും ഹംസാ ഉസ്താദ് അനുസ്മരണവും ദുആ സമ്മേളനവും ആരംഭിച്ചു. ഉദ്ഘാടനം പി.എം.എസ് എ ആറ്റക്കോയ തങ്ങൾ നിർവഹിച്ചു. കെ. കെ. കൊച്ചു കോയ തങ്ങൾ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സയ്യിദ് മഷ് ഹൂർ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഇ. തമീം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ജസീം അലി സഅദി ബുർദ മജ്‌ലിസിന് നേതൃത്വം നൽകി. സി. എം. അബ്ദുള്ള മുസ്ലിയാർ, അഷറഫ് കൊച്ചു വീട്, സവാദ് കുന്നപ്പള്ളി, ടി. ഇ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.