sc

ആലപ്പുഴ :വെട്ടിയാർ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ഒരു വർഷം നീണ്ടു നിന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു .ഇടവക വികാരി സി.സി. കുരുവിളയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നടത്തി . വികാരി ജനറാൾ കെ.വി.ചെറിയാൻ സ്മരണിക പ്രകാശനവും ഇടവക സെക്രട്ടറി ജിബു .ടി. ജോൺ റിപ്പോർട്ട് അവതരണവും നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് , സുനിൽ വെട്ടിയാർ , ഡോ.ജോൺ കരിങ്ങാട്ടിൽ , ഫാ.ഗീവർഗ്ഗീസ് കൈതവന , മേജർ ഗിൽബർട്ട് കുമാർ ,പി.ജെ.വർഗ്ഗീസ് , ഈപ്പൻ എബ്രഹാം , പി.ടി.ഈശോ , ഫാ.വിനോദ് ഈശോ , ഫാ. സാമുവേൽ കെ.മാത്യു, ജോബി വി.ജോർജ്ജ് , പി.വി.ചെറിയാൻ , ജോസ് ഡേവിഡ് ,ഷാജി സി സാം എന്നിവർ സംസാരിച്ചു. വിശുദ്ധ കുർബാനക്ക് ഡോ.തോമസ് മാർ തീത്തോസ് മുഖ്യകാർമ്മികത്വം വഹിച്ചു.