
ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര 479-ാം നമ്പർ ശാഖയുടേയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ടി.എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു.അഹല്യ ഫൗണ്ടേഷൻ ആശുപത്രിയിലെ ഡോ. അഖിൽ,പി.ആർ.ഒ വിഷ്ണുരാജ് എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി വി.കെ.മോഹനദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.എം.സുഗതൻ നന്ദിയും പറഞ്ഞു. ശാഖ കമ്മിറ്റി അംഗങ്ങളായ ആർ.രവീന്ദ്രൻ,ബി.ഹരിദാസ്,പി.എൻ.ശ്രീലാൽ,എം.ജപമണി,സഞ്ജു പൊന്നപ്പൻ,പി.ഡി.ബിനോയ്,പ്രസന്ന ചിദംബരൻ,വനിതാസംഘം ശാഖ പ്രസിഡന്റ് ബീന ശ്രീലാൽ,സെക്രട്ടറി ഷീബ അനിൽകുമാർ,കുടുംബ യൂണീറ്റ് കൺവീനർമാർ,ജോയിന്റ് കൺവീനർമാർ തുടങ്ങിയവരും പങ്കെടുത്തു. ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കെടുത്ത് ചികിത്സ തേടി.