c

മുഹമ്മ: കൊച്ചനാകുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും നടന്നു. മുഹമ്മ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.ഒ.ജോയി അദ്ധ്യക്ഷത വഹിച്ചു. റോഡുകൾ ,ഹൈമാസ് ലൈറ്റുകൾ എന്നിവ യാഥാർഥ്യമാക്കാൻ അസോസിയേഷന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജനറൽ കൺവീനർ എൻ.സുധാകരപ്പണിക്കർ ,പഞ്ചായത്തംഗം കുഞ്ഞുമോൾ ഷാനവാസ് , മുജീബ് റഹ്മാൻ ,സി.ആർ മന്മഥൻ നായർ ,സി.ആർ പ്രഭാകരൻ , എൻ.ആർ.സനന്ദൻ ,അഞ്ജുനാ ആർ.നായർ തുടങ്ങിയവർ സംസാരിച്ചു.