
അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര സൗത്ത് പഞ്ചായത്ത് ഏകദിന എക്സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി. കെ. പി .സി .സി ജനറൽ സെക്രട്ടറി എം.ലിജു, അഡ്വ.കിഷോർ ബാബു, ടി.എ.ഹമീദ്, ആർ.സനൽകുമാർ, ജി.മനോജ് കുമാർ, പി.സാബു, പി.ഉദയകുമാർ, ജി.രതീഷ്, ഷിതാഗോപിനാഥ്, പി.ഉണ്ണികൃഷ്ണൻ, റാണി ഹരിദാസ്, പി.എ.കുഞ്ഞുമോൻ, ഗീതാ മോഹൻദാസ് എന്നിവർ സംസാരിച്ചു.