ആലപ്പുഴ: ഒന്നാം വിളയുടെ നെല്ല് സംഭരണം ആരംഭിച്ചിരിക്കെ നാളിതുവരെ നെല്ല് സംഭരണ നയം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സമിതിയുടെ നേതൃത്വത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ നെൽകർഷക സംരക്ഷണ സമിതിസംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കൃഷ്ണപ്രസാദ്, വർക്കിംഗ് പ്രസിഡന്റ് പി.ആർ.സതീശൻ, വൈസ് പ്രസിഡന്റുമാരായ പി.വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ, കോ-ഓർഡിനേറ്റർ ജോസ് കാവനാട്, സെക്രട്ടറി മാത്യു തോമസ് കോട്ടയം, സംസ്ഥാന ട്രഷറർ ജോൺ സി.ടിറ്റോ, കൺവീനർ അഷറഫ് കാഞ്ഞിരം, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിച്ചു.