ചാരുംമൂട് :കാർഷിക മേഖലയിൽ കാട്ടുപന്നിയുടെ അക്രമണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപ്പെടൽ നടത്തണമെന്ന് കിസാൻ സഭ ചാരുംമൂട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ കെ.ജി സന്തോഷ്, കെ.എസ്. രവി, കിസാൻ സഭ ദേശിയ വൈസ് പ്രസ് പ്രസിഡന്റ് എൻ. രവിന്ദ്രൻ ,സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി,ജില്ലാ കമ്മിറ്റി അംഗം ഡി.രോഹിണി, ബി.അനിൽകുമാർ, കെ.ജയമോഹൻ, മിർസാ സലിം, സ്വാഗതസംഘം ചെയർമാൻ നൗഷാദ് എ.അസീസ്, സ്വാഗത സംഘം കൺവീനർ. പി.തുളസിധരൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.