കുട്ടനാട്: വിത്ത്, കക്ക സബ്സിഡി ഇനത്തിൽ കഴിഞ്ഞ സീസണിൽ

സർക്കാർ പ്രഖ്യാപിച്ച തുക ഇനിയും ലഭിച്ചില്ലെന്ന് കർഷകർ.നെല്ലിന്റെ സംഭരണ വിലയിലെ കാലതാമസത്തിന് പുറമെ,​ സബ്സിഡി കൂടി കിട്ടാതായതോടെ ഇത്തവണത്തെ പുഞ്ചകൃഷി ഒരുക്കങ്ങൾ പ്രതിസന്ധിയിലാണ്. പണമില്ലാത്തതിനാൽ പ്രാഥമിക ജോലികൾ പോലും മുടങ്ങുന്ന സ്ഥിതിയിലാണ്.എന്നുമാത്രമല്ല,​ നല്ലയിനം വിത്ത് ശേഖരിക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.കക്കയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രാഥമിക ജോലികൾ പൂർത്തിയാക്കി ഒരു ഹെക്ടറിൽ കൃഷിയിറക്കണമെങ്കിൽ പതിനായിരക്കണക്കിന് രൂപ വേണ്ടിവരും. അതിനാൽ,​സബ്സിഡി കുടിശിക അടിയന്തരമായി വിതരണം ചെയ്യണമെന്നതാണ് കർഷകരുടെ ആവശ്യം.

നടപടിയില്ലെങ്കിൽ പ്രതിഷേധം

സബ്സിഡി കുടിശിക വിതരണം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴെച്ചിറ എന്നിവർ പറഞ്ഞു.