ഹരിപ്പാട് : മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രത്തിലെ പുതുതായി നിർമ്മിച്ച ദേവസ്വം ഓഫീസ് കെട്ടിടം ഇന്ന് രാവിലെ 10.30 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ.എ.അജികുമാർ എന്നിവർ പങ്കെടുക്കും.