# ഇന്ന് തിരശീല വീഴും

അമ്പലപ്പുഴ: ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് ക്യാമ്പസിൽ നടന്നു വരുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല യൂണിയൻ ദക്ഷിണ മേഖല യുവജനോത്സവത്തിൽ 135 പോയിന്റുമായി ആലപ്പുഴ മെഡിക്കൽകോളജ് മുന്നിൽ. 130 പോയിന്റുമായി തിരുവനന്തപുരം മെഡിക്കൽകോളേജ് രണ്ടാം സ്ഥാനത്തും 97 പോയിന്റുമായി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്തുമാണ്. 80 ഓളം മത്സര ഇനങ്ങളാണ് പൂർത്തിയായത്. യുവജനോത്സവത്തിന് ഇന്ന് തിരശീല വീഴും. 64 മെഡിക്കൽ കലാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളാണ് യുവജനോത്സത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് വൈകിട്ട് 7ന് പ്രധാന വേദിയായ ടി.ഡി. എം.സി ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം നടക്കും.