ചെന്നിത്തല: തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും അനുമോദനവും ഒക്ടോബർ രണ്ടിന് ഉച്ചക്ക് മൂന്നിന് ഗ്രന്ഥശാല ഹാളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് പി.വിജയകുമാർ അദ്ധ്യക്ഷനാകും. അവാർഡ് വിതരണം ശ്രീഭുവനേശ്വരി സ്‌കൂൾസ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.രാജീവനും മുഖ്യപ്രഭാഷണം സാഹിത്യകാരൻ മധു തൃപ്പെരുന്തുറയും നടത്തും.