
മാന്നാർ: മുസ്ലിംലീഗ് ചെങ്ങന്നൂർ മണ്ഡലം നേതൃസംഗമം 'മുന്നൊരുക്കം 2025' ജില്ലാ പ്രസിഡന്റ് എ.എം നസീർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ് ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ട്രഷറർ കമാൽ എം.മാക്കിയിൽ ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഷാജി കുരട്ടിക്കാട് സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ഇ.വൈ.എം ഹനീഫ മൗലവി, ജില്ലാ സെക്രട്ടറിമാരായ സഫീർ പീടിയേക്കൽ, എസ്.അൻസാരി, യുത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ, ജില്ലാ ട്രഷറർ സാബു ഇലവുമ്മൂട്ടിൽ, വനിതാലീഗ് ജില്ലാ പ്രസിഡന്റ് ഷൈന നവാസ്, ജില്ലാപരിസ്ഥിതി സംരക്ഷണ സമിതി ജന.സെക്രട്ടറി എ.കെ മിർസാദ് എന്നിവർ സംസാരിച്ചു.