
ചേർത്തല: ഒാൾ കേരള പെയിന്റേഴ്സ് കോൺഗ്രസ് (എ.കെ.പി.സി)ആലപ്പുഴ,അരൂർ,
ചേർത്തല നിയോജക മണ്ഡലം മെമ്പർഷിപ്പ് കാമ്പയിനും, ഐ.ഡി കാർഡ് വിതരണവും നടന്നു.കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.എ.കെ.പി.സി സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടിൽ (വയനാട്) അദ്ധ്യക്ഷത വഹിച്ചു. ഐ.ഡി കാർഡ് വിതരണം ഐ.എൻ.ടി.യു.സി ചേർത്തല റീജിയണൽ പ്രസിഡന്റ് സുരേഷ് ബാബു നിർവഹിച്ചു. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സി.ആന്റണി,സംസ്ഥാന സമിതി അംഗങ്ങളായ റോബിൻ ജേക്കബ്(കോട്ടയം),കെ.കെ.ഷിജു, നേതാക്കളായ മഹേഷ് പട്ടണക്കാട്,ധനേഷ് കൊല്ലപ്പള്ളി,സജീവൻ ചെട്ടിയാർ തുടങ്ങിയവർ സംസാരിച്ചു.ഒ.പി.സുനിൽകുമാർ പട്ടണക്കാട് സ്വാഗതവും അഫ്സൽ മണ്ണഞ്ചേരി നന്ദിയും പറഞ്ഞു.