1

കുട്ടനാട്: കുട്ടനാട് ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളിക്ക് സമീപം നടന്ന മൂന്നാമത് മകം ജലോത്സവത്തിൽ ചിറമേൽ തോട്ടുകടവൻ ജേതാവായി. ജലമേളകൾ കുട്ടനാട് ജനതയുടെ ഹൃദയതാളമാണന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു പ്രസിഡന്റ് പി.എം ഉത്തമൻ അദ്ധ്യക്ഷനായി. വെപ്പ് ബി ഗ്രേഡ് 3, 5, 7 , 14 തുഴക്കാർ വരെയുള്ള വള്ളങ്ങൾ മത്സരത്തിൽ പങ്കെടുത്തു. രക്ഷാധികാരി എ. ജെ കുഞ്ഞുമോൻ പതാക ഉയർത്തി. എടത്വാ സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അനുഗ്രഹ പ്രഭാഷണം നടത്തി . ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി മാസ് ഡ്രിൽ ഫ്ലാഗ് ഒഫ് ചെയ്തു.

മികച്ച ഒന്നാം തുഴച്ചിൽക്കാരനുള്ള കറുകയിൽ റോജിമോൻ മെമ്മോറിയൽ ട്രോഫി വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ പ്രസിഡന്റ് കെ.ആർ. ഗോപകുമാർ സമ്മാനിച്ചു. സമ്മാനദാനം സബ് ഇൻസ്‌പെക്ടർ സി.ജി സജികുമാർ നിർവഹിച്ചു. എടത്വാ പ്രസിഡന്റ് ലിജി വർഗ്ഗീസ് , ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, ദ്രാവിഡ പൈതൃകവേദി സെക്രട്ടറി ജി.ജയചന്ദ്രൻ, സ്റ്റാർളി ജോസഫ്, ബിജു മുളപ്പഞ്ചേരിൽ ചമ്പക്കുളം,​ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി ഈപ്പൻ,​ അജിത്ത് പിഷാരത്ത്, എടത്വാ വികസന കാര്യ സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള തുടങ്ങിയവർ സംസാരിച്ചു.