sc

ചാരുംമൂട് : മരം മുറിക്കുന്നതിനിടെ മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു.ചുനക്കര പുത്തൻ വിളയിൽ ശ്രീഭവനത്തിൽ ഉദയൻ (53)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്12.30 ഓടെയായിരുന്നു അപകടം. വടക്കുംമുറിയിലുള്ള പുരയിടത്തിലെ മരം മുറിക്കുമ്പോൾ മെഷീൻവാൾ ശരീരത്തിലമർന്ന് ഗുരുതരമായി പരിക്കേറ്റു. സഹായി ഉടൻ മരത്തിനു മുകളിൽ കയറി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല. ഒടുവിൽ മാവേലിക്കര നിന്ന് അഗ്നിരക്ഷാസേനയെത്തി വലയുപയോഗിച്ച് ഉദയനെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മണിക്കൂറിലധികം മരത്തിനുമുകളിൽ കുടുങ്ങിയതോടെ രക്തം വാർന്നു പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌ക്കരിക്കും. ഭാര്യ:പത്മകുമാരി. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി.

മരുമകൻ: അഭിജിത്ത്.