ambala

അമ്പലപ്പുഴ: പറവൂർ ചക്കിട്ടപറമ്പ് റസിഡന്റ്സ് അസോസിയേഷന്റെ 16-മത് വാർഷികവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, ഓണസമ്മാനവിതരണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ പ്രേംജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.വിക്രമൻ അദ്ധ്യക്ഷനായി. കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ് എൻ.ഗോപിനാഥൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. ഓണസമ്മാന വിതരണം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ നിർവഹിച്ചു. ഡോ.എസ്.അജയകുമാർ, കവിത പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, ഗിരിജമ്മ തുടങ്ങിയവർ സംസാരിച്ചു. അശോക് കുമാർ സ്വാഗതം പറഞ്ഞു.