g

ആലപ്പുഴ: ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരായ പരാതികൾ ഉന്നയിക്കുന്നതിനിടെ പ്രതിനിധികളിലൊരാൾ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളെ ന്യായീകരിക്കുക കൂടി ചെയ്തതോടെ സി.പി.എം നൂറനാട് ടൗൺ ബ്രാഞ്ച് സമ്മേളനം അലങ്കോലമായി. ബ്രാഞ്ച് സെക്രട്ടറി തിരഞ്ഞെടുപ്പിൽ സമവായമുണ്ടാക്കാനും കഴിയാത്തതോടെ സമ്മേളനം പിന്നത്തേക്ക് മാറ്റിവച്ചു.
സമ്മേളനം നിയന്ത്രിക്കാനെത്തിയ ഏരിയാ കമ്മിറ്റിയംഗം നൽകിയ താക്കീത് പ്രതിനിധികളിൽ ചിലർ അംഗീകരിക്കാതെ വന്നതോടെയാണിത്. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ചശേഷം സമ്മേളനം പുനരാരംഭിക്കും.