കൊല്ലം: സോഷ്യൽ ഫോറസ്‌ട്രി കൊല്ലം എക്‌സറ്റൻഷൻ യൂണിറ്റ് വിവിധ ജില്ലകളിലായി വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. 3ന് രാവിലെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ നേച്ചർ ക്ലബ് വിദ്യാർത്ഥികളുമായി ചേർന്ന് പുത്തൻതോപ്പ് കടൽത്തീരവും 8ന് ശാസ‌്‌താംകോട്ട കെ.എസ്.എം ഡി.ബി കോളേജ് സുവോളജി വിഭാഗവുമായി ചേർന്ന് ശാസ്‌താംകോട്ട തടാക തീരവും ശുചീകരിക്കും. 4ന് മുണ്ടക്കയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും, 7ന് കായംകുളം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും, 11ന് അടൂർ സെന്റ് സിറിൾസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് കൊല്ലം എക്‌സ്‌റ്റൻഷൻ യൂണിറ്റ് അസി. ഫോറസ്‌റ്റ് കൺസർവേറ്റർ ബി.അനിൽ അറിയിച്ചു.