ആലപ്പുഴ: കയർ ക്ലസ്റ്റർ ഡെവലപ്പ്മെന്റ് സൊസൈറ്റി റോട്ടറി ക്ലബ് ഒഫ് ആലപ്പി കയർ ബോർഡിന്റേയും ആലപ്പുഴ കയർ ക്ലസ്റ്റർ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടേയും സഹകരണത്തോടെ, കയർ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷന്റെ പടിഞ്ഞാറുള്ള റോട്ടറി ക്ലബ് ഒഫ് ആലപ്പിയുടെ കെട്ടിടത്തിൽ രണ്ട് മാസം കാലയളവിൽ നൽകുന്ന പരിശീലനം മൂന്നിന് ആരംഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കയർ ബോർഡിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 4വരെയാണ് പരിശീലനം .18 നും 50 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്ക് പരിശീലനത്തിന് പങ്കാളികളാകാം. പ്രതിമാസ സ്റ്റൈഫൈൻഡ് 3000 രൂപയാണ്. പരിശീലനം ലഭിച്ച ഉത്പന്നങ്ങൾ സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ഉത്പാദിപ്പിച്ച് നൽകുകയാണെങ്കിൽ , വിപണനത്തിനാവശ്യമായ മാർഗങ്ങൾ എ.സി.സി.ഡി.എസ്/ റോട്ടറി ക്ലബ് മുഖേന നൽകുമെന്ന് ഉയരെ -കയറിലൂടെ പദ്ധതി പ്രസിഡന്റ് ജോൺ കുര്യൻ അറിയിച്ചു. താത്പര്യമുള്ള സ്ത്രീകൾ 9447463277, 9946444696 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണം.