ആലപ്പുഴ: പട്ടികജാതി -വർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും വ്യക്തിഗത ആനുകൂല്യങ്ങളും സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കണമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു.

പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അവലോകനയോഗം. സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും അവലോകന യോഗത്തിൽ പങ്കെടുത്തു.
എം.എൽ. എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച് .സലാം, എം.എസ് അരുൺ കുമാർ, ദലീമ ജോജോ, യു.പ്രതിഭ എന്നിവർ സംസാരിച്ചു. മന്ത്രി പി പ്രസാദിന് വേണ്ടി പ്രതിനിധി സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവപ്രസാദ്, പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.രേണു രാജ്, എ.ഡി.എം ആശാ സി. എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ സംസാരിച്ചു.