
അമ്പലപ്പുഴ : കരുമാടിയിൽ നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനുവാണ് (50) ആണ്. ഇന്നലെ വൈകിട്ട് 3.30 ഓടെ തിരുവല്ല - അമ്പലപ്പുഴ റോഡിൽ കരുമാടി കളത്തിൽപ്പാലത്തിന് കിഴക്കുഭാഗത്തായിരുന്നു അപകടം. അമ്പലപ്പുഴ പടിഞ്ഞാറേനട ഓട്ടോസ്റ്റാന്റിൽ ഓടുന്ന ബിനു കരുമാടിയിലെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ റോഡിനു സമീപത്തെ പോസ്റ്റിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി ഓട്ടോ മറിയുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ ബിനു സംഭവ സ്ഥലത്തു മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: അനുജ (കണ്ണാട്ട് ഫൈനാൻസ് ഓഡിറ്റർ). മക്കൾ: അശ്വിനി, ആർച്ച.