ചേർത്തല : എസ്. എൻ. ഡി. പി യോഗം 519-ാം നമ്പർ തൈക്കൽ വാർഷിക പൊതുയോഗവും കേരള സംഗീത നാടക അക്കാഡമി അംഗീകാരം ലഭിച്ച സന്തോഷ്‌ രാഗസുധയ്ക്ക് ആദരവും നൽകി. യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ അനിൽ ഇന്ദീവരം ഉദ്ഘടനം ചെയ്തു. കുടുംബ യൂണിറ്റ് ഭാരവാഹികൾ സാബു പുന്നക്കൽ പറമ്പ്, വനിതാ സംഘം, സ്വാശ്രയ സംഘം നേതാക്കൾക്ക് ആദരവും നൽകി. പ്രസിഡന്റ്‌ എം.പി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ജി.ശശിധരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എസ്. മോഹനൻ, ടി. എം. ഷിജിമോൻ, ലീന എന്നിവർ സംസാരിച്ചു.