
തൈക്കൽ : എസ്. എൻ. ഡി. പി. യോഗം 519ാം നമ്പർ ശാഖയിൽ വനിതാ സംഘം ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. മുൻ പ്രസിഡന്റ് ഷീബമുരളി അദ്ധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി ബിന്ദു സുരേഷ് രേഖകൾ പുതിയ പ്രസിഡന്റ് പ്രസന്ന, സെക്രട്ടറി എൻ.കെ. ഗീത എന്നിവർക്ക് കൈമാറി. വനിതാ സംഘം ചേർത്തല യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ അമ്പിളി അപ്പുജി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. എെ.പി. നമ്പ്യാർ, കെ. ജി. ശശിധരൻ, അജിതകിമാരി, എസ്. ഗിരിജ, അരുന്ധതി എന്നിവർ സംസാരിച്ചു.