
ഹരിപ്പാട് : മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രത്തിലെ പുതുതായി നിർമ്മിച്ച ദേവസ്വം ഓഫീസ് കെട്ടിടം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.രാജഗോപാൽ അദ്ധ്യക്ഷനായി. വി.ബേബി, ആർ.പ്രകാശ്, വിജയമോഹനൻ, ദിലീപ്, സുജീഷ് കുമാർ, സുനിൽകുമാർ, കെ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.