
അമ്പലപ്പുഴ: ദേവദത്ത് ജി.പുറക്കാട് നിസ്വാർത്ഥസേവകനും മനുഷ്യസ്നേഹിയുമായിരുന്നുവെന്ന് കേരള ഗാന്ധിസ്മാരക നിധി മുൻ സെക്രട്ടറി കെ.ജി ജഗദീശൻ പറഞ്ഞു. ദേവദത്ത് ജി.പുറക്കാട് സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ദേവദത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. ജി. ജഗദീഷ് .ട്രസ്റ്റ് പ്രസിഡന്റ് വി.സി .സോമൻ അദ്ധ്യക്ഷനായി . ഡോ. നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ .ആർ. സനൽകുമാർ, ടി.എ. ഹാമിദ് ,ഫോക്കസ് ചെയർമാൻ സി. രാധാകൃഷ്ണൻ,എസ് .സുരേഷ് കുമാർ, എ. ആർ. കണ്ണൻ, കെ.പി .കൃഷ്ണദാസ്, എം .എച്ച് .വിജയൻ, ഗിരീഷ് വിശ്വംഭരൻ, നളന്ദ വിജയൻ, വി .രാജ്മോഹൻ എന്നിവർ സംസാരിച്ചു.