ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയിക്കെതിരെ വർദ്ധിച്ചുവരുന്ന ദുഷ്പ്രചാരണങ്ങൾക്കും പ്രതിമ തകർക്കലിനും ഗാന്ധി നിന്ദയ്ക്കുമെതിരെ ഗാന്ധിയൻ ദർശന വേദിയും ഇതര ഗാന്ധിയൻ സംഘടനകളും സർവ്വോദയ മണ്ഡലവും സംയുക്തമായി സംഘടിപ്പിക്കുന്ന, 'മഹാന്മാവേ മാപ്പ് ' എന്ന ഗാന്ധി സന്ദേശ പ്രചാരണ പരിപാടിക്ക് നാളെ തുടക്കമാകും. രാവിലെ 10.30ന് ചടയൻമുറി ഹാളിൽ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടന നിർവഹിക്കും. കേരള സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് എം.ഇ.ഉത്തമക്കുറിപ്പ് അദ്ധ്യക്ഷത വഹിക്കും . സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച് .സുധീർ മുഖ്യപ്രഭാഷണം നടത്തും. തോട്ടുങ്കൽ ജോർജ് ജോസഫ് വിഷയാവതരണം നടത്തും. സർവോദയ , ഗാന്ധിയൻ നേതാക്കൾ സംസാരിക്കുമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അറിയിച്ചു.