ambala

അമ്പലപ്പുഴ : കെ.പി.സി .സി മുൻ അംഗവും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗവുമായിരുന്ന അമ്പലപ്പുഴയിലെ കോൺഗ്രസ്‌ നേതാവ് ദേവദത്ത് ജി.പുറക്കാടിന്റെ ചരമ വാർഷികം അമ്പലപ്പുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.കെ .പി .സി. സി ജനറൽ സെക്രട്ടറി എം. ജെ .ജോബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി. എ .ഹാമിദ് അദ്ധ്യക്ഷനായി. ഡി .സി .സി ജനറൽ സെക്രട്ടറി പി .സാബു, യു .ഡി .എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ.ആർ.സനൽകുമാർ, എ.ആർ.കണ്ണൻ, പി ഉദയകുമാർ, എം. സോമൻപിള്ള,എം.ടി.മധു,ആർ.വ. ഇടവന,എൻ. ഷിനോയ്,സീനോ വിജയരാജ്,പി.കെ.മോഹനൻ,ലത,എൽ .സുലേഖ, ഗിരീഷ് വിശ്വഭരൻ, ഇ. റിയാസ്,ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്,കൃഷ്ണകുമാർ പി.കെ,ജി. സുഭാഷ്, ശ്യാം, സോമൻ തൈച്ചിറ, സിറാജ് പുറക്കാട്, ശരത് ചന്ദ്രൻ, നിസാർ അമ്പലപ്പുഴ, ശ്രീകുമാർ തമ്പി,സബീന തുടങ്ങിയവർ സംസാരിച്ചു.