akpa

മാന്നാർ : തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് എ.കെ.പി.എ മാന്നാർ യൂണിറ്റ് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഷിക സമ്മേളനം എ.കെ.പി.എ മേഖല പ്രസിഡന്റ് റെജി മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങൾ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ശാന്ത മെമ്മോറിയൽ മാധ്യമ പുരസ്‌കാരം നേടിയ സാജു ഭാസ്കർ എന്നിവരെ ജില്ലാ കമ്മറ്റി അംഗം സാനു ഭാസ്കർ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുരളി ചിത്ര മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം മേഖലാ വൈസ് പ്രസിഡന്റ് ഹരി പഞ്ചമി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി രാജേഷ് രാജ് വിഷൻ സംഘടന റിപ്പോർട്ടും സെക്രട്ടറി സാമുഭാസ്കർ യൂണിറ്റ് റിപ്പോർട്ടും ട്രഷറർ മഹേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശുഭ രാജേഷ്, മുരളീധരൻ കോട്ട, ജോൺസൺ ഫ്രെയിംസ്, സാമുവൽ.പി.ജെ, അഖിൽ മാധവൻ, ജിതേഷ് ചെന്നിത്തല, ജയൻ ലുക്ക്മീ,ജോർജ് ഫിലിപ്പ്, യൂണിറ്റ് പി.ആർ.ഒ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാമുവൽ.പി.ജെ(പ്രസിഡന്റ്), ജോർജ് ഫിലിപ്പ്(സെക്രട്ടറി), മഹേഷ്.എം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.