
ഹരിപ്പാട്: മണ്ണാറശാല റോട്ടറി ക്ലബ് അകംകൂടി ബഥേൽ മാർത്തോമ ഇടവക, മിത്രം ആതുര സാംസ്ക്കാരിക സമതിയുടേയും സഹകരണത്തോട് ഹൃദയാരോഗ്യ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി.ഹൃദയയാരോഗ്യ ദിനത്തിൽ ആയിരുന്നു ക്യാമ്പ്. ഹൃദയ ആരോഗ്യത്തിന് പുറമേ ഓർത്തോ, ന്യൂറോ, ജനറൽ മെഡിസിൻ വിഭാഗവും പരിശോധന നടത്തി. ക്യാമ്പ് ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. അകംകൂടി ബഥേൽ മർത്തോമ പള്ളി വികാരി ബൈജു പാപ്പച്ചൻ, ചെങ്ങന്നൂർ ഡോ: കെ.എം.ചെറിയൻ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് മെഡിക്കൽസ് സയൻസ് ചീഫ് കാർഡിയോളജിസ്റ്റ് ഡോ.ദേവരാജൻ എന്നിവർ ഹൃദയാരോഗ്യ സന്ദേശം നൽകി. റോട്ടറി അസി. ഗവർണർ സുരേഷ് ഭവാനി, ക്ലബ് സെക്രട്ടറി സോണി എ ശാമുവൽ, മിത്രം പ്രസിഡന്റ് രവീന്ദ്രനാഥൻനായർ, അമ്പിളി ,ബി.രവികുമാർ പ്രിൻസ് ജോർജ്ജ്, പി.ടി. സൈമൺ, ബിനുവാഴപ്പള്ളി എന്നിവർ സംസാരിച്ചു.