ഹരിപ്പാട്: എ.കെ.പി.എ ഹരിപ്പാട് ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം മേഖലാപ്രസിഡന്റ് ജെ.ഗോപിനാഥ പണിക്കർ ഉദഘാടനം ചെയ്തു.പ്രസിഡന്റ്‌ റെജി ഫിലിപ്പ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി.ആർ സുദർശൻ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ജി.രാധകൃഷ്ണൻ, ഫോട്ടോഫെസ്റ്റ് അവാർഡ് ജേതാവ് മനു കണ്ണന്താനം എന്നിവരെ ജില്ലാ പ്രസിഡന്റ് എസ്.മോഹൻപിള്ള ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി. രവീന്ദ്രൻ വിതരണം ചെയ്തു. യൂണിറ്റ് വാർഷിക റിപ്പോർട്ടും കണക്കും സെക്രട്ടറി ശ്യാം പള്ളിപ്പാട് അവതരിപ്പിച്ചു. തുടർന്ന് ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.,സാബുവേണി ,വിനോദ് ഐറിസ് ,സോമൻ അനീസോ ,അനീഷ് ചെങ്ങാപ്പള്ളിൽ ,സതീഷ് കോളർടോൺ ,എ.കലാധര വാരിയർ എന്നിവർ സംസാരിച്ചു. പുതിയ ഭരണ സമിതിയിലേക്ക് ശ്യാം പള്ളിപ്പാട് (പ്രസിഡന്റ്),റെജി ഫിലിപ്പ് (സെക്രട്ടറി),ബിനീഷ് ചന്ദ്രൻ (ട്രഷറർ),സജി (പി.ർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.