ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി, സാന്ത്വനം വനിതാവേദി, സാന്ത്വനം സീനിയർ സിറ്റിസൺ ഫോറം, ചേപ്പാട് പഞ്ചായത്ത് ഹോമിയോ ആശുപത്രി, മുട്ടം ഉദയാ പത്തോളജിക്കൽ ലാബ്, വസ്ഥം പകൽവീട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതിർന്ന മാതാപിതാക്കൾക്കായി മുഴുദിന വിനോദ ,ആരോഗ്യ ആദരവ് ചടങ്ങും പൊതുസമ്മേളനവും നടക്കും. രാവിലെ 7.30 ന് സൗജന്യ രക്ത പരിശോധന ക്യാമ്പ്. 9 .30ന് ചേപ്പാട് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഡോ. വീണാ ദേവിയുടെ യോഗ ക്ലാസും, ഡോ. എ കെ മനുവിന്റെ ജെറിയാട്രിക് ക്ലാസും നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണു കുമാർ നിർവഹിക്കും. രക്ത പരിശോധന ക്യാമ്പ് പഞ്ചായത്തംഗം ജാസ്മിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രഭാത സമ്മേളനത്തിൽ കെ.സോമനാഥൻ നായർ അധ്യക്ഷനാകും. ശിവഗിരി മഠം വർക്കിംഗ് പ്രസിഡന്റ് സ്വാമി അഭയാനന്ദ ഉദ്ഘാടനം ചെയ്യും. എ.ത്വാഹാ മുസലിയാർ വയോജനദിന സന്ദേശം നൽകും. തുടർന്ന് "ആനന്ദകാരകം" എന്ന വിനോദ മത്സര പരിപാടികളും നടത്തും. വൈകിട്ട് 3ന് 200 ൽ പരം മുതിർന്ന പൗരന്മാരെ ആദരിക്കുന്ന പൊതുസമ്മേളനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ജോൺ തോമസ് അധ്യക്ഷനാകും.