മാന്നാർ: കുട്ടമ്പേരൂർ കുന്നത്തുർ ദുർഗാദേവീക്ഷേത്ര ഭരണം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ചെങ്ങന്നൂർ .ആർ.ഡി.ഒ. ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണം ഏറ്റെടുത്തതെന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസ് വി.ജി.അരുൺ നടപടി റദാക്കിയത്. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് , ആർ.ഡി.ഒ. ഭരണം ഏറ്റെടുത്ത് തൃക്കുരട്ടി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസറെ റസീവറായി ചുമതലപ്പെടുത്തിയത് .ഇതിനെതിരെ ക്ഷേത്ര അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ കാരാഞ്ചേരിൽ കെ.സുഭാഷ്, അഭിഭാഷകരായ സി.എസ് മണിലാൽ, എസ്.നിധീഷ് എന്നിവർ മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കുന്നതുവരെ തൃക്കുരട്ടി ക്ഷേത സബ്‌ ഗ്രൂപ്പ് ഓഫീസർ റസീവറായി തുടരാൻ കോടതി നിർദ്ദേശിച്ചു.