
ചേർത്തല : കണ്ടമംഗലം ശ്രീ രാജേശ്വരി മഹാക്ഷേത്രത്തിൽ നവംബറിൽ നടക്കുന്ന ശ്രീസൂക്ത പൂർവക സൗഭാഗ്യലക്ഷ്മി യാഗത്തിന്റെ പ്രവർത്തകരും പ്രചാരകരുമാകാൻ നൂറുകണക്കിന് വനിതകൾ രംഗത്ത്.
കണ്ടമംഗലം ആരാധന ആഡിറ്റോറിയത്തിൽ യാഗത്തിന്റെ മുന്നോടിയായി നടന്ന വനിതാസംഗമത്തിൽ ജാതി മത ഭേദമന്യേ നിരവധി വനിതകൾ പങ്കാളികളായി. ചലച്ചിത്ര സീരിയൽ താരം സ്മൃതി വനിതാസംഗമം ഉദ്ഘാടനം ചെയ്തു.ക്ഷേത്ര സമിതി വനിതാ പ്രതിനിധി ലളിത രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രം തന്ത്രി ജിതിൻ ഗോപാൽ അനുഗ്രഹ പ്രഭാഷണം നടത്തി.എസ്. എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ വനിതാ സംഘം സെക്രട്ടറി ശോഭിനി രവീന്ദ്രൻ,എൻ.എസ്.എസ് ചേർത്തല യൂണിയൻ വനിതാ സംഘം സെക്രട്ടറി ജയലക്ഷ്മി അനിൽകുമാർ,അനിൽകുമാർ അഞ്ചംതറ, തിലകൻ കൈലാസം,രാധാകൃഷ്ണൻതേറാത്ത്,പി.എ.ബിനു, കെ.പി. ആഘോഷ്‌കുമാർ,എൻ.രാംദാസ്,ആർ. പൊന്നപ്പൻ,സതി അനിൽകുമാർ, കെ. ഷാജി,സീതാലക്ഷ്മി,ജയ പ്രതാപൻ,പ്രീയ സോണി എന്നിവർ സംസാരിച്ചു.
പ്രധാന സംഘാടക സമിതി യോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ വനിതകൾക്ക് മാത്രമായി പ്രത്യേക കമ്മറ്റിയും രൂപികരിച്ചു.
ഭാരവാഹികളായി ശോഭിനി രവീന്ദ്രൻ,ജയലക്ഷ്മി അനിൽകുമാർ,പ്രീയ സോണി ,ലളിത രാമനാഥൻ,ജയ പ്രതാപൻ,സീതാ ലക്ഷ്മി,ഗിരിജ പ്രതാപൻ (രക്ഷാധികാരികൾ),വിജി സലിം (ചെയർപേഴ്സൺ),സിന്ധുജയപാൽ, രമ ടീച്ചർ, അമ്പിളി മുരളി, ബീനബാബു, സതിരഘുവരൻ ആനന്ദവല്ലി സോമൻ, ഷീലമ്മ ടീച്ചർ, ബിൻസി സനൽ (വൈസ് ചെയർപേഴ്സൺമാർ),സതി അനിൽകുമാർ (ജനറൽ കൺവീനർ),ഷീല ഷാജി, സിനിമോൾ, സിന്ധു ഉമാതറ,എൽ.മിനി (ജോയിന്റ് കൺവീനേഴ്സ്),മഞ്ജു ബേബി (ചീഫ് കോ–ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.കന്യാകുമാരി വിമൽ വിജയ് മുഖ്യ സംയോജകനായി
നവംബർ 1 മുതൽ 10 വരെയാണ് യാഗം നടക്കുന്നത്.