ആലപ്പുഴ: കുടുംബകോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലു തകർത്തു. കോടതിയിലെ കൗൺസലർ ആർ.സന്ധ്യയുടെ കാറിന്റെ ചില്ലാണ് തകർത്തത്. രാവിലെ 11മണിയോടെയാണ് സംഭവം. പ്രസ്ക്ളബിന്റെ സമീപവും പാർക്ക് ചെയ്തിരുന്ന ടെലിവിഷൻ ചാനലിന്റെ കാറിന്റെ ചില്ലുപൊട്ടിക്കാനും ശ്രമം ഉണ്ടായി. നോർത്ത് പൊലീസെത്തി സമീപത്തെ സി.സി ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഇവിടെ കാറിന്റെ ചില്ല് പൊട്ടിച്ചിരുന്നു. മാനസികാസ്വസ്ഥ്യമുള്ള ആരെങ്കിലുമാകാം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് കേസെടുത്തു.