ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കന്നിമാസ അമാവാസിയോടനുബന്ധിച്ച് നാളെ രാവിലെ 7.30 മുതൽ ബലിതർപ്പണം നടക്കും. രാവിലെ 8.30ന് നാരായണീയ പാരായണം , 10ന് വിശേഷാൽ തിലഹോമം. ഉച്ചയ്ക്ക് 12ന് തിലഹോമം സമർപ്പണം. ഉച്ചയ്ക്ക് 12.15ന് ഉച്ചപൂജ ആരംഭം.